ആര്യാഗോപിക്കും വി എം ദേവദാസിനും അങ്കണം അവാര്‍ഡ്; പുരസ്കാരം ലഭിച്ചത് ആര്യയുടെ ‘അവസാനത്തെ മനുഷ്യനും’ ദേവദാസിന്‍റെ ‘ശലഭജീവിത’ത്തിനും

തൃശൂര്‍: അങ്കണം സാംസ്കാരിക വേദി നല്‍കുന്ന അങ്കണം സാഹിത്യ പുരസ്കാരം ഇക്കുറി രണ്ടു പേര്‍ക്ക്. കവയത്രി ആര്യാ ഗോപിയും കഥാകൃത്ത് വി എം ദേവദാസുമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ആര്യയുടെ ‘അവസാനത്തെ മനുഷ്യന്‍’ എന്ന കവിതാസമാഹാരവും ദേവദാസിന്‍റെ കഥാസമാഹാരം ‘ശലഭജീവിത’വുമാണു പുരസ്കാരത്തിന് അര്‍ഹമായത്.

നാല്‍പതു വയസ് ക‍വിയാത്ത എ‍ഴുത്തുകാര്‍ക്കു നല്‍കുന്ന പുരസ്കാരമാണിത്. പതിനായിരം രൂപയുടെ സ്വര്‍ണപ്പതക്കവും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ. പി വി കൃഷ്ണന്‍നായര്‍, ബാലചന്ദ്രന്‍ വടക്കേടത്, യു കെ കുമാരന്‍ എന്നിവരടങ്ങിയ സമിതിയാണു പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News