തിരുവനന്തപുരത്തെ എന്‍ജി. വിദ്യാര്‍ഥി തൂങ്ങിമരിച്ചത് കാമുകിയുടെ ഫ്ളാറ്റില്‍‍; മനോവിഷമത്തിന് കാരണം സ്കൂള്‍ മുതലുള്ള പ്രണയം നിര്‍ത്താനുള്ള പെണ്‍കുട്ടിയുടെ തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം മൂലമെന്നു പൊലീസ്. ഇന്നലെയാണ് ശ്രീകാര്യം എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി കരകുളം സ്വദേശി മാധവന്‍ കുട്ടി കാമുകിയുടെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ചത്. സ്കൂള്‍ കാലം മുതല്‍ ഒന്നിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടി പ്രണയത്തില്‍നിന്നു പിന്‍മാറിയതിലുള്ള മനോവിഷമമാണ് ആത്മഹത്യക്കു കാണമായതെന്നാണു പൊലിസ് പറയുന്നത്.

നന്തന്‍കോട് ബെയിന്‍സ് ബെയിന്‍സ് കോമ്പൗണ്ടിലെ ചോയിസ് ഹൈറ്റ്സ് ഫ്ളാറ്റിലെ വാട്ടര്‍ടാങ്കിന്‍റെ സമീപമാണ് മാധവന്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ മാധവന്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചു ഫ്ളാറ്റിലേക്കു കയറിപ്പോകുന്നതു കണ്ടവരുണ്ട്. ഇരുവരും ഇടയ്ക്കിടെ ഒന്നിച്ച് ഫ്ളാറ്റില്‍ വരാറുണ്ടായിരുന്നു.

തിരുവനന്തപുരം സെന്‍റ് തോമസ് സ്കൂളില്‍ പഠിക്കുന്ന സമയത്താണ് ഇരുവരും പരിചയപ്പെടുന്നത്. സ്കൂള്‍ പഠനം ക‍ഴിഞ്ഞിട്ടും ഇരുവരും ബന്ധം തുടരുകയായിരുന്നു. മാധവന്‍ കുട്ടി ആറ്റിങ്ങല്‍ പോളി ടെക്നിക്കല്‍ പഠിച്ചിരുന്നപ്പോ‍ഴും പിന്നീട് ലാറ്ററല്‍ എന്‍ട്രിയില്‍ എന്‍ജിനീയറിംഗ് കോളജില്‍ ചേര്‍ന്നപ്പോ‍ഴും ബന്ധം തുടര്‍ന്നു. പെണ്‍കുട്ടിയെ കാണാനായി മുമ്പും പലവട്ടം മാധവന്‍കുട്ടി ഫ്ളാറ്റില്‍ വന്നിട്ടുണ്ടെന്നും സെക്യൂരിറ്റി പൊലീസിനോടു പറഞ്ഞു.

അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുകയും ബന്ധം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചിരുന്നു. അതേസമയം, കോളജിലെ പ്രശ്നങ്ങളാണ് ആത്മഹത്യക്കു കാരണമെന്ന രീതിയില്‍ ആദ്യം പ്രചാരണമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News