ബിജെപിയുടെ ഔദ്യോഗിക നിലപാട് കമലിനെതിരെന്ന് സ്ഥിരീകരിച്ച് കുമ്മനം രാജശേഖരന്‍; പ്രധാനമന്ത്രിയെയും സുരേഷ് ഗോപിയെയും കമല്‍ അവഹേളിച്ചെന്ന അസത്യപ്രചാരണവുമായി ബിജെപി പ്രസിഡന്‍റ് രംഗത്ത്

തിരുവനന്തപുരം: ബിജെപിയുടെ നിലപാട് സംവിധായകന്‍ കമലിനെതിരാണെന്നു സ്ഥിരീകരിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നേരത്തേ, എ എന്‍ രാധാകൃഷ്ണന്‍ നടത്തിയ സമാന അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്നു പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ പാര്‍ട്ടി നിലപാട് കമലിനെതിരാണെന്നു സംസ്ഥാന അധ്യക്ഷന്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നടന്‍ സുരേഷ് ഗോപിയെയും കമല്‍ അവഹേളിച്ചെന്നു വരുത്തിത്തീര്‍ക്കാനാണ് കുമ്മനത്തിന്‍റെ ശ്രമം. നേരത്തേ, പ്രധാനമന്ത്രിയെ അവഹേളിച്ച കമല്‍, ഇന്ത്യവിട്ടു പാകിസ്താനിലേക്കു പോകണമെന്ന എ എന്‍ രാധാകൃഷ്ണന്‍റെ പരാമര്‍ശം വന്‍ വിവാദമായിരുന്നു.

കമലിനെതിരായ എ എന്‍ രാധാകൃഷ്ണന്‍റെ പരാമര്‍ശത്തെ തള്ളി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റും ദേശീയ നിര്‍വാഹക സമിതിയംഗവുമായ സി കെ പദ്മനാഭന്‍ രംഗത്തെത്തിയിരുന്നു. ഗദ്ദാമയും പെരുമ‍ഴക്കാലവും പോലുള്ള സിനിമകളെടുത്ത കമലിനെ മതേതരത്വവും ദേശീയബോധവും ആരും പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു സി കെ പദ്മനാഭന്‍റെ പരാമര്‍ശം. എന്നാല്‍, സി കെ പദ്മനാഭനെതിരേ നടപടിയെടുക്കാന്‍ തയാറെടുക്കുകയാണ് ബിജെപി ഇപ്പോള്‍.

അതിനിടയിലാണ് പാര്‍ട്ടി നിലപാട് കമലിന് എതിരാണെന്ന ഔദ്യോഗിക സ്ഥിരീകരണം കുമ്മനത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കാര്യങ്ങള്‍ വിശദീകരിക്കുന്ന പ്രസംഗത്തെ പ്രധാനമന്ത്രിക്കും സുരേഷ് ഗോപിക്കും എതിരാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് കുമ്മനം നടത്തുന്നത്. ഇതിനായി കമല്‍ നടത്തിയ പ്രസംഗം ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്താണ് ബിജെപി അധ്യക്ഷന്‍റെ ഗൂഢ ശ്രമം.

READ ALSO

കേരളത്തിലെ ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം; സി കെ പദ്മനാഭനും എ എന്‍ രാധാകൃഷ്ണനും എതിരേ നടപടിയുണ്ടാകും; ഇരു നേതാക്കളെയും അനുകൂലിച്ച് പാര്‍ട്ടിയില്‍ ‍നേതാക്കള്‍ രണ്ടു ചേരിയില്‍

സികെപിക്കു പിന്നാലെ സംഘപരിവാര്‍ ഫാസിസ്റ്റ് നയങ്ങളോടു വിയോജിച്ച് ബിജെപി നേതാവ് എം എസ് കുമാറും; അഭിപ്രായം പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സംസ്കാര രഹിതവും തരം താണതും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News