കൊച്ചി: ഭംഗിയും വിവരവും കുറച്ചു തന്‍റേടവും ഉള്ള മലയാളം ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ പുതിയ ചിത്രത്തിലേക്ക് നായികയായി വേണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍. താന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലേക്കാണ് നായികയെത്തേടുന്നത്. സുഹൃത്തായ മൊഹ്സിന്‍ കാസിം ആണ് സംവിധായകന്‍.
ഫേസ്ബുക്കിലൂടെയാണു നായികയെത്തേടുന്ന കാര്യം അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചത്. കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടുവെന്നും അതിനാലാണ് താന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത് എന്നും അല്‍ഫോന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൃഷ്ണശങ്കര്‍, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, ശബരീഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
പതിനേഴിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെയാണ് നായികയായി വേണ്ടത്. ഭംഗിയും, വിവരവും കുറച്ച് തന്റേടവും നായികയ്ക്ക് ആവശ്യമാണ്. മലയാളം ‘നല്ലോണം’ ഇഷ്ടമുള്ള പെണ്‍കുട്ടിയെയാണ് വേണ്ടതെന്നും അല്‍ഫോന്‍സ് കൂട്ടിച്ചേര്‍ക്കുന്നു.‘ഫോട്ടോഷോപ്പും മേക്ക് അപ്പും വേണ്ട എന്ന് പറയാന്‍ പറഞ്ഞു’ എന്നും അല്‍ഫോന്‍സ് എഴുതിയിട്ടുണ്ട്. nithyabalu1725@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലാണ് താല്‍പ്പര്യമുള്ള പെണ്‍കുട്ടികള്‍ ചിത്രങ്ങള്‍ അയക്കേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here