മുംബൈ: മുംബൈയിൽ നാലുവയസ്സുകാരിയെ നാലുപേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ചെളിയിൽ താഴ്ത്തി ഒളിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കൂടി പിടികിട്ടാനുണ്ട്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.
മുംബൈ ബയന്ദറിലെ ആസാദ് നഗറിലാണ് നാലുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പടുത്തി ചെളിയിൽ പൂഴ്ത്തിയത്. ജനുവരി ഒമ്പതിനാണ് ആസാദ് നഗറിലെ വീട്ടിൽനിന്നും പെൺകുട്ടിയെ കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ശരീരം ഭാഗികമായി കുഴിച്ചുമൂടിയ നിലയിൽ സമീപത്തെ ഒരു ചതുപ്പുനിലത്തിൽ കണ്ടെത്തുകയായിരുന്നു.
വീടിനു സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ മധുരപലഹാരങ്ങൾ വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പീഡനത്തിനിടയിൽ കുട്ടി മരിച്ചു. തുടർന്ന് സമീപത്തെ ചതുപ്പിൽ കുട്ടിയെ കുഴിച്ചിട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യപ്രതി പെൺകുട്ടിയുടെ കുടുംബവുമായി അടുത്തബന്ധം പുലർത്തിയിരുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷപ്പെട്ട മറ്റൊരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
Get real time update about this post categories directly on your device, subscribe now.