വേശ്യ എന്നു വിളിച്ചാൽ അല്ല, സംഘി എന്നു വിളിച്ചാലാണ് അഭിമാനക്ഷതം; തുറന്നുപറഞ്ഞ് രശ്മി ആർ നായർ

കൊച്ചി: വേശ്യ എന്നു വിളിക്കുന്നതിനേക്കാൾ സംഘി എന്നു വിളിക്കുന്നതാണ് തനിക്ക് അഭിമാനക്ഷതം എന്നു ഓൺലൈൻ പെൺവാണിഭക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ രശ്മി ആർ നായർ. സോഷ്യൽമീഡിയയിലും പൊതുസമൂഹത്തിലും തന്നെ ആക്രമിക്കുന്നവർക്കുള്ള മറുപടിയായിട്ടാണ് രശ്മി ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്കിലാണ് രശ്മിയുടെ പ്രതികരണം. ജാമ്യത്തിലിറങ്ങിയ അന്നു മുതൽ താൻ ആക്രമിക്കപ്പെടുകയാണെന്നും രശ്മി ഫേസ്ബുക്കിൽ കുറിച്ചു.

വീട്ടിൽ നിന്നു പുറത്തിറങ്ങുന്നതു പോയിട്ട് സ്വന്തം വീട്ടുമുറ്റത്തേക്കു പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് രശ്മി പറയുന്നു. കൂക്കുവിളിയും അസഭ്യം നിറഞ്ഞ കമന്റുകളും പരിഹാസവുമാണ് എവിടെയും നേരിടേണ്ടി വരുന്നത്. പ്രതികരിക്കാൻ അറിയാത്തതു കൊണ്ടല്ല വേണ്ടെന്നു മനസ്സു കൊണ്ട് തീരുമാനിച്ചുറച്ചതു കൊണ്ടാണ് പ്രതികരിക്കാത്തത്. രാഹുൽ കൂടെയുള്ളതു കൊണ്ട് ലോകം തന്നെ വീടാക്കി മാറ്റാൻ തനിക്കു കഴിയും. നിങ്ങളാഗ്രഹിക്കുന്നതു പോലെ ഞാനെന്റെ ശരീരത്തിന്റെ സങ്കുചിതത്വത്തിലേക്കു എരിഞ്ഞടങ്ങില്ലെന്നും രശ്മി പറയുന്നു.

പെൺവാണിഭ കേസും വിവാദങ്ങളെയും തുടർന്ന് ഏറെക്കാലം സോഷ്യൽമീഡിയയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു രശ്മിയും രാഹുലും. അടുത്തിടെയാണ് ഇരുവരും ഫേസ്ബുക്കിൽ വീണ്ടും സജീവമാകാൻ തുടങ്ങിയത്. രാഹുൽ ഫേസ്ബുക്കിലിട്ട സെൽഫിക്ക് തെറിവിളിയായിരുന്നു കിട്ടിയത്.

ഇവർ രണ്ടുപേരും ജാമ്യത്തിലിറങ്ങിയിട്ട് മാസങ്ങളായിരുന്നെങ്കിലും പൊതു ഇടങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. 2015 നവംബർ 17ന് ഫെയ്‌സ്ബുക്കിൽ അവസാന പോസ്റ്റിട്ട രാഹുൽ പശുപാലൻ ഒരുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് കഴിഞ്ഞ ദിവസം രശ്മിയുമായുള്ള ഒരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

ജാമ്യത്തിൽ ഇറങ്ങിയ ദിവസം മുതൽ ആക്രമണം തുടരുകയാണ് സോഷ്യൽ മീഡിയയിൽ മാത്രമല്ല ജീവിതത്തിൽ. സ്വന്തം വീട്ടുമുറ്റത്തേക്ക് പോലും ഇറങ്ങിയാൽ കൂകി വിളിക്കുക പരിഹാസവും അസഭ്യവും നിറഞ്ഞ കമന്റ് പറയുക. എന്തായാലും സ്വന്തം നാട്ടിൽ ഇക്കാര്യത്തിൽ സംഘികളും സഖാക്കളും തമ്മിലുള്ള അന്തർധാരയും നേരിട്ട് തന്നെ അനുഭവിക്കാൻ കഴിഞ്ഞു. പ്രതികരിക്കാൻ അറിയാത്തത് കൊണ്ടല്ല വേണ്ട എന്ന് മനസുകൊണ്ട് തീരുമാനിച്ചിരിക്കുന്നത് കൊണ്ടാണ്. നിങ്ങളെ അലോരസപെടുത്തുന്നത് എന്താണ് എന്ന ബോധ്യമുള്ളതു കൊണ്ടാണ്. പിന്നെ തോൾചേർന്ന് നിൽക്കാൻ അവൻ കൂടി ഉള്ളപ്പോൾ എനിക്കീ മഹാപ്രപഞ്ചം തന്നെ വീടാക്കിമാറ്റാൻ കഴിയുമ്പോൾ നിങ്ങളാഗ്രഹിക്കുന്നത് പോലെ ഞാനെന്റെ ശരീരത്തിന്റെ സങ്കുചിതത്വത്തിലേക്കു എരിഞ്ഞടങ്ങില്ല. പിന്നെ വേശ്യ എന്നല്ലേ വിളി സംഘി എന്നല്ലല്ലോ മറിചായിരുന്നു എങ്കിൽ ചിലപ്പോൾ അഭിമാനക്ഷതം തോന്നിയേനെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News