തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലേക്കു എസ്എഫ്‌ഐ പ്രവർത്തകർ മാർച്ച് നത്തി. കോളജ് മാനേജ്‌മെന്റിന്റെ ഏകാധിപത്യ നിലപാടുകൾ അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എസ്എഫ്‌ഐ പ്രവർത്തകർ ഇന്നുവൈകുന്നേരമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ലോ അക്കാദമി മാനേജ്‌മെന്റിന്റേത് ഏകാധിപത്യ നിലപാടാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. ഇത് അവസാനിപ്പിക്കണം. വിദ്യാർത്ഥികളോടു ഏകാധിപതികളെ പോലെയാണ് മാനേജ്‌മെന്റ് പെരുമാറുന്നതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
വിദ്യാർത്ഥികളുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ കോളജിലെ ഫർണിച്ചറും സിസിടിവി കാമറയും അടിച്ചു തകർത്തു. ഏറെനേരം സംഘർഷാവസ്ഥ നിലനിന്നു. ഏതാണ്ട് അരമണിക്കൂറോളം കഴിഞ്ഞാണ് സംഘർഷാവസ്ഥയ്ക്ക് അയവുവന്നത്. ഇതിനിടെ പൊലീസും സ്ഥലത്തെത്തിയിരുന്നു. സംഘർഷം അവസാനിച്ച ശേഷവും വിദ്യാർത്ഥികൾ കോളജിനു മുന്നിൽ വിദ്യാർത്ഥികൾ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഡോ.ലക്ഷ്മി നായർ പ്രിൻസിപ്പളായിട്ടുള്ള അക്കാദമിയാണ് ലോ അക്കാദമി.
സംഭവത്തെ തുടർന്ന് ലക്ഷ്മി നായർ വിശദീകരണവുമായി രംഗത്തെത്തി. കോളജിനെയും കോളജിലെ വിഷയങ്ങളെയും ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു ലക്ഷ്മി നായർ വിശദീകരിച്ചു. വാർത്താകുറിപ്പിലാണ് അവർ വിശദീകരണം നൽകിയത്.
Get real time update about this post categories directly on your device, subscribe now.