കലോത്സവ വേദിയിൽ നിന്നു തത്സമയ വാർത്തകളുമായി കൈരളി സ്റ്റുഡിയോ സജ്ജം; സ്റ്റുഡിയോ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

കണ്ണൂർ: കലയുടെ പെരുംകളിയാട്ടത്തിന്റെ വിശേഷങ്ങൾ കലോത്സവ വേദിയിൽ നിന്നു തത്സമയം പ്രേക്ഷകരിലേക്കെത്തിക്കാൻ കൈരളി സ്റ്റുഡിയോ സജ്ജമായി. കൈരളിയുടെ കലോത്സവ സ്റ്റുഡിയോയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂരും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. കണ്ണൂർ മേയർ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടന ശേഷം ഒരുപാട്ട് പാടി രംഗം കൊഴുപ്പിക്കാനും മന്ത്രി മറന്നില്ല. കലയുമായി തനിക്കുള്ള ബന്ധം ഒന്നുകൂടി വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ വാക്കുകളും പാട്ടും.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News