മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്ത് എൻഡിടിവി വിട്ടു; സ്വന്തം മാധ്യമസംരംഭവുമായി എത്തും

ദില്ലി: മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്ത് എൻഡിടിവിയോടു വിടപറഞ്ഞു. 21 വർഷത്തെ സേവനത്തിനു ശേഷമാണ് ബർഖ എൻഡിടിവിയുടെ പിടിയിറങ്ങുന്നത്. പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വന്തം സംരംഭം ആരംഭിക്കുന്നതിനുമാണ് ചാനൽ വിടുന്നതെന്നു ബർഖ ദത്ത് ട്വിറ്ററിൽ വ്യക്തമാക്കി. 1995-ലാണ് ബർഖ ദത്ത് എൻഡിടിവിയിൽ ചേർന്നത്. എൻഡിടിവിയിൽ മാനേജിംഗ് എഡിറ്ററായിരുന്നു ബർഖ ദത്ത്.

മാനേജിംഗ് എഡിറ്റർ പദവി അടക്കം നിർണായക പദവികൾ ബർഖ ദത്ത് വഹിച്ചിട്ടുണ്ട്. നിലവിൽ കൺസൾട്ടിംഗ് എഡിറ്ററും വാർത്താ അവതാരകയുമായിരുന്നു. ബർഖയുടെ രാജിവാർത്ത എൻഡിടിവി സ്ഥിരീകരിച്ചു. ബർഖയുടെ 21 വർഷത്തെ സേവനം വിലമതിക്കുന്നതാണെന്നു എൻഡിടിവി പ്രസ്താവിച്ചു.

രണ്ടു പതിറ്റാണ്ട് കൊണ്ട് രാജ്യത്തെ ഏറ്റവും പ്രമുഖ മാധ്യമപ്രവർത്തകരുടെ നിരയിലേക്ക് ഉയർന്നയാളാണ് ബർഖ ദത്ത്. 1999-ലെ കാർഗിൽ യുദ്ധം റിപ്പോർട്ട് ചെയ്തതിലൂടെയാണ് അവർ ദേശീയ ശ്രദ്ധയാകർഷിക്കുന്ന മാധ്യമപ്രവർത്തകയായി മാറിയത്. നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News