പരാതികള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഉന്നയിക്കരുത്; നിര്‍ദ്ദേശം ലംഘിക്കുന്ന സൈനികര്‍ക്കെതിരെ നടപടി; മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്

ദില്ലി : സൈന്യവുമായി ബന്ധപ്പെട്ട പരാതികള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഉന്നയിക്കുന്ന ജവാന്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കരസേനാമേധാവി ബിപിന്‍ റാവത്ത്. ഇത്തരത്തില്‍ പ്രചരിപ്പിക്കുന്ന പരാതികള്‍ ജവാന്റെയും സേനയുടെയും ആത്മവീര്യം ചോര്‍ത്തും. ഇത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

കരസേനാദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് സൈന്യവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിപിന്‍ റാവത്ത് നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ സൈന്യം ആഗ്രഹിക്കുന്നത്. എന്നാല്‍ പാക് പ്രകോപനങ്ങള്‍ തുടര്‍ന്നാല്‍ പ്രകോപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകും. – ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

അതിര്‍ത്തികളില്‍ കഴിയുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്നായിരുന്നു ഒരു ബിഎസ്എഫ് ജവാന്റെ ഫേസ്ബുക് പോസ്റ്റ്. ഈ ഫെയ്‌സ്ബുക് വിഡിയോ വൈറലായതോടെ വിഷയം ദേശീയ തലത്തില്‍ വിവാദമായി. ഇതിന് പിന്നാലെ ചില ജവാന്മാരും പരാതിയുമായി എത്തി. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവും തേടി. എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here