ദളിത് സ്ത്രീയെ ചുട്ടുകൊന്നു; സംഭവം ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍; ഒരാള്‍ കസ്റ്റഡിയില്‍

പാറ്റ്‌ന : ബീഹാറില്‍ ദളിത് സ്ത്രീയെ ചുട്ടു കൊന്നു. മുസഫര്‍പുര്‍ ജില്ലയിലെ താര്‍മ ഗ്രാമത്തിലാണ് സംഭവം. ബിന്ദേശ്വര്‍ ചൗധരിയുടെ ഭാര്യ രാജ്കാളീ ദേവിയെയാണ് ചുട്ടുകൊന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് 45കാരിയായ രാജ്കാളീ ദേവി കൊല്ലപ്പെട്ടത്. ഉറക്കത്തിനിടെ കട്ടിലില്‍ ചേര്‍ത്ത് കെട്ടി തീവെയ്ക്കുകയായിരുന്നു.

സംഭവത്തില്‍ മരിച്ച സ്ത്രീയുടെ മകന്‍ അശോക് ചൗധരി പൊലീസില്‍ പരാതി നല്‍കി. മകന്റെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ മുന്‍ ജില്ലാ ബോര്‍ഡ് അംഗത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രേം ചൗധരി എന്നയാളാണ് അറസ്റ്റിലായത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മുസഫര്‍പൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here