ഇന്ധനവില വീണ്ടും കുത്തനെ കൂട്ടി; വിലവര്‍ദ്ധന അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും

ദില്ലി : രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ദ്ധന. പൊതുമേഖലയിലേത് അടക്കമുള്ള കമ്പനികള്‍ ഇന്ധനവില കൂട്ടി. പെട്രോളിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില അര്‍ധരാത്രിയോടെ നിലവില്‍വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധനയെന്നാണ് വിശദീകരണം.

നവംബറില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്ന് തുടങ്ങിയതിന് ശേഷം ഇത് നാലാം തവണയാണ് രാജ്യത്തെ എണ്ണവില വര്‍ധിക്കുന്നത്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉത്പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്ന് തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here