ഉമ്മന്‍ചാണ്ടിയുടെ വിധി ഇന്നറിയാം; സോളാര്‍ കേസില്‍ മുന്‍ മുഖ്യനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി വിധി ഇന്ന്

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എന്തായിരിക്കാം വിധി എന്ന് ഇന്നറിയാം. കേസില്‍ അന്വേഷണം ഉമ്മന്‍ചാണ്ടിക്കെതിരേ അന്വേഷണം ആ‍വശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്നു വിധി പറയും. സരിത എസ്‌ നായര്‍ സോളാര്‍ കമ്മീഷന്‌ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം വേണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം.

ഉമ്മന്‍ചാണ്ടിക്ക്‌ പുറമെ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, ഇരുവരുടെയും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍, സരിത, ബിജു രാധാകൃഷ്‌ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന്‌ ആവശ്യമുണ്ട്‌. പൊതുപ്രവര്‍ത്തകന്‍ പായ്‌ച്ചിറ നവാസാണ് ഹര്‍ജി നൽകിയത്. ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും സരിത എസ് നായരില്‍നിന്നു പണം വാങ്ങിയെന്നു സരിത തന്നെ വ്യക്തമാക്കിയിരുന്നു.

കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ രണ്ടു വട്ടം ഉമ്മന്‍ചാണ്ടിയെ വിളിച്ചുവരുത്തി മൊ‍ഴിയെടുത്തിരുന്നു. ക‍ഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യാന്‍ സരിത എസ് നായര്‍ക്കും കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. എന്തൊക്കെ കാര്യങ്ങള്‍ നിഷേധിച്ചാലും തനിക്കു ചില കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയോടു ചോദിക്കാനുണ്ടെന്നു ക‍ഴിഞ്ഞദിവസം കമ്മീഷനില്‍ ഹാജരാകാനെത്തിയ സരിത മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here