ലോകത്തെങ്ങുമുള്ള കറന്‍സി നോട്ടുകളും നാണയങ്ങളും കാണണോ? തിരുവനന്തപുരത്തേക്ക് വരൂ; വേറിട്ട കാ‍ഴ്ചാനുഭവമായി ന്യൂമിസ്മസ്

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിലെ കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും അപൂർവ്വ ശേഖരവുമായി തലസ്ഥാനത്ത് വ്യത്യസ്തമായ പ്രദർശനം. ഇന്ത്യയടക്കം 130 രാജ്യങ്ങളിലെ കറൻസി നോട്ടുകളും 75 രാജ്യങ്ങളിലെ നാണയങ്ങളുമാണുമാണ് ‘ന്യൂമിസ്മസ് എന്ന പ്രദർശനത്തിലുള്ളത്.

കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും അപൂർവ്വമായ ശേഖരത്തിലൂടെ വേറിട്ടകാ‍ഴ്ചയൊരുക്കുകയാണ് തലസ്ഥാനത്ത് നടക്കുന്ന ‘ന്യൂമിസ്മസ്’ എന്ന പ്രദർശനം. 130 രാജ്യങ്ങളിലെ കറൻസി നോട്ടുകളും 75 രാജ്യങ്ങളിലെ നാണയങ്ങളുമാണ് പ്രദർശനത്തിലുള്ളത്. ഒപ്പം ഇന്ത്യയിലെ അപൂർവ്വമായ കറൻസികളും നാണയങ്ങളുമുണ്ട്.

900 വർഷം പ‍ഴക്കമുള്ളതടക്കം വിവിധ കാലങ്ങളിൽ നിലവിലുണ്ടായിരുന്നതും ഇപ്പോൾ നിലവിലുള്ളതുമായ കറൻസികളും നാണയങ്ങളുമാണ് പ്രദർശനത്തിലുള്ളത്. വി‍ഴവുർ സി.എസ്.ഐ ചർച്ചിലെ യുവജന പ്രസ്ഥാനമാണ് ‘ന്യൂമിസ്മസ്’ പ്രദർശനത്തിന്‍റെ സംഘാടകർ. മ്യൂസിയം ഒാഡിറ്റോറിയത്തിലാണ് വ്യത്യസ്തമായ ഈ പ്രദർശനം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News