സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിലുറച്ച് ഉമ്മന്‍ചാണ്ടി; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാ‍ഴ്ച നടത്തും

ദില്ലി: ഡിസിസി പുനഃസംഘടനയില്‍ ഹൈക്കമാന്റുമായി ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഇന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടും.

ഡിസിസി അധ്യക്ഷന്‍മാരെ നിയമിച്ചപ്പോള്‍ എ ഗ്രൂപ്പിനെ അവഗണിച്ചതില്‍ പ്രതിഷേധം തുടുന്ന ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കനാണ് ഹൈക്കമാന്റിന്റെ ശ്രമം. രാഷ്ട്രീയ കാര്യ സമിതിയിലും ദില്ലിയില്‍ നോട്ട് നിരോധനത്തിനെതിരെ സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയിലും ഉമ്മന്‍ചാണ്ടി പങ്കെടുത്തിരുന്നില്ല.

മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടി നിസ്സകരണം തുടരുന്നത് സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ചില നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് ഐ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മുഖേന ഉമ്മന്‍ചാണിടിയോട് ദില്ലിയിലെത്താന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കിയത്.

ഗൂപ്പുകള്‍ക്ക് എല്ലാം ഒരുപോലെ നേതൃസ്ഥാനങ്ങള്‍ നല്‍കാന്‍ തയ്യാറല്ലാത്തതിനാല്‍ താഴെത്തട്ടുമുതല്‍ സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ വേണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടി മുന്നോട്ട് വയ്ക്കും.എന്നാല്‍ കേരളത്തില്‍ മാത്രം സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് ഹൈക്കമാന്റ്. അതിനാല്‍ പരാതി പരിഹരിച്ച് പുനസംഘടന നടത്താമെന്ന നിര്‍ദ്ദേശമായിരിക്കും രാഹുല്‍ മുന്നോട്ട് വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here