വിമാനം വീടുകള്‍ക്കു മേല്‍ തകര്‍ന്നുവീണ് ആറു കുട്ടികള്‍ അടക്കം 32 പേര്‍ മരിച്ചു; അപകടം മൂടല്‍മഞ്ഞുകാരണം പൈലറ്റിന് ലാന്‍ഡിംഗ് അസാധ്യമായപ്പോള്‍

ഹോങ് കോംഗ്: കിര്‍ഗിസ്താനില്‍ വീടുകള്‍ക്കു മുകളില്‍ വിമാനം തകര്‍ന്നുവീണു 32 പേര്‍ മരിച്ചു. വിമാനം തകര്‍ന്നു വീണ വീടുകളിലുണ്ടായിരുന്ന ആറു കുട്ടികള്‍ അടക്കമുള്ളവരാണ് മരിച്ചത്. മൂടല്‍മഞ്ഞാണ് അപകടത്തിനു കാരണമെന്ന് കിര്‍ഗിസ്താന്‍ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ കബാര്‍ റിപ്പോര്‍ട്ട് െചയ്തു.

തുര്‍ക്കിയുടെ ചരക്കുവിമാനമാണ് അപകടത്തില്‍ പെട്ടത്. ഹോങ് കോംഗില്‍നിന്നു കിര്‍ഗിസ്ഥാനിലേക്കു വരികയായിരുന്നു വിമാനം. ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂടല്‍ മഞ്ഞുകാരണം റണ്‍വേ കാണാതെ വ‍ഴിതെറ്റി വീടുകള്‍ക്കു മുകളില്‍ വിമാനംപതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന നാലു പൈലറ്റുമാരും മരിച്ചു. വിമാനം വീണു പതിനഞ്ചോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News