ഹോസ്റ്റലിലെ പെണ്‍കുട്ടികളെ പരസ്യമായി കുളിക്കാന്‍ നിര്‍ബന്ധിച്ചു; ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; സ്കൂള്‍ ഹോസ്റ്റലിന്‍റെ ചുമതലക്കാരനായ അധ്യാപകനെതിരേ കേസ്

ഔറംഗാബാദ്: സ്കൂള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളോടു നഗ്നരായി നിന്നു പരസ്യമായി കുളിക്കാന്‍ ആവശ്യപ്പെടുകയും രാത്രിയില്‍ ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ച അധ്യാപകനെതിരേ കേസെടുത്തു‍. ഔറംഗാബാദിലെ ഒരു സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ ഹോസ്റ്റലിന്‍റെ ചുമതലയുള്ള അധ്യാപകനെതിരേ കേസെടുത്തത്.

ഏ‍ഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി നല്‍കിയ പരാതിയിലാണു നടപടി. കുറച്ചു മാസമായി അധ്യാപകന്‍ ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിക്കുകയാണെന്നു കാട്ടിയായിരുന്നു പരാതി. പോക്സോ ആക്ട് പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തു. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ബീഡ് എസ് പി ജി ശ്രീധര്‍ പറഞ്ഞു.

120 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ അവരില്‍ 36 പേര്‍ പെണ്‍കുട്ടികളാണെങ്കിലും വനിതാ അധ്യാപകരാരുമില്ല. അതിനാല്‍തന്നെ ഓരോ ആ‍ഴ്ചയിലും ഓരോ അധ്യാപകര്‍ക്കെന്നരീതിയിലാണ് ഹോസ്റ്റലിലെ ഡ്യൂട്ടി. ഇയാള്‍ക്കെതിരേ കേസെടുത്തതോടെ നിരവധി പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here