വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു; സമരം 24 നു ആരംഭിക്കുമെന്നു സംഘടനകൾ

കൊച്ചി: നിരക്കു വർധന ആവശ്യപ്പെട്ട് വ്യാഴാഴ്ച സ്വകാര്യ ബസ് ഉടമകൾ നടത്താനിരുന്ന സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ യോഗത്തിലാണ് സമരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. കണ്ണൂരിൽ സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നതിനാൽ കലാമേളയ്ക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. വ്യാഴാഴ്ച സൂചനാ പണിമുടക്ക് നടത്തി അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനായിരുന്നു തീരുമാനം.

നിരക്ക് വർധനയിൽ സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ അടുത്ത മാസം രണ്ട് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനായിരുന്നു ബസ് ഉടമകൾ തീരുമാനിച്ചിരുന്നത്. രാജ്യത്ത് ഇന്ധനവില വർധിച്ച സാഹചര്യത്തിൽ മിനിമം ചാർജ് ഒമ്പത് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് മിനിമം രണ്ടു രൂപയാക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News