കലയുടെ പെരുംകളിയാട്ടം തുടങ്ങുന്നു; സംസ്ഥാന സ്‌കൂൾ കലോത്സവത്തിനു പതാക ഉയർന്നു | വീഡിയോ

കണ്ണൂർ: കണ്ണൂരിന്റെ മണ്ണിൽ ഇന്നു മുതൽ കലയുടെ കളിയാട്ടക്കാവുകൾ ഉണരും. കലയുടെ പെരുംകളിയാട്ടത്തിനു കണ്ണൂരിൽ ഔദ്യോഗിക തുടക്കമായി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിനു പതാകയുയർന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ പതാക ഉയർത്തി. പ്രധാന വേദിയ്ക്കു മുൻവശത്തായിരുന്നു ആവേശം നിറഞ്ഞ ചടങ്ങുകൾ. മേളയുടെ ഔപചാരിക ഉദ്ഘാടനം വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പതിനാലു വേദികളിലായാണ് മത്സരങ്ങൾ നടക്കുക. പ്രധാനവേദിയായ നിളയിൽ വൈകുന്നേരം ആറു മണിക്ക് പെൺകുട്ടികളുടെ മോഹിനിയാട്ടം ആരംഭിക്കും. വേദി രണ്ടിൽ എച്ച്എസ് വിഭാഗം ആൺകുട്ടികളുടെ കുച്ചുപ്പുടി മത്സരം നടക്കും. പതിനാലു വേദികളും ഇന്നു ഉണരും. വേദികൾക്ക് നദികളുടെ പേരാണ് നൽകിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News