സി കെ പദ്മനാഭനെ ആര്‍എസ്എസ് തള്ളി; മൗനം പാലിച്ച് ബിജെപി; നടപടി ഉറപ്പായ ഘട്ടത്തില്‍ സികെപിയെക്കുറിച്ചുള്ള ചോദ്യത്തോട് മിണ്ടാട്ടമില്ലാതെ ശോഭ

തിരുവനന്തപുരം/കോട്ടയം: സി കെ പദ്മനാഭനെ തള്ളി ആര്‍എസ്എസ്. ബിജെപി നേതൃയോഗം നടക്കുന്നതിനിടെ പ്രശ്നത്തില്‍ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ആര്‍എസ്എസിന്‍റെ നിലപാട്, സികെപിക്കെതിരേ ശക്തമായ അച്ചടക്കനടപടിയുണ്ടാകുമെന്ന സൂചനയാണു നല്‍കുന്നത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരുടെ യോഗം നടക്കുകയാണ്. ഈ യോഗത്തില്‍ സികെപിയുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നടപടിയുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് നേതാക്കള്‍ സികെ പദ്മനാഭനെക്കുറിച്ച് ഒന്നു മിണ്ടാത്തതെന്നാണു സൂചന.

സെക്രട്ടറിമാരുടെ യോഗത്തിനിടെ, വാര്‍ത്താസമ്മേളനം വിളിച്ച ശോഭാ സുരേന്ദ്രന്‍ സികെപിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കില്ല. ഇതെല്ലാം, സികെപി പ്രശ്നത്തില്‍ ബിജെപി നിലപാടെടുത്തിട്ടുണ്ടെന്നും ഇനി അതെക്കുറിച്ചു അധികാരപ്പെട്ടയാള്‍ പറയുമെന്നുമുള്ള സൂചനയാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News