ഈ പോക്കു പോയാൽ സായ് പല്ലവി നയൻതാരയെയും കടത്തിവെട്ടും; വെറും രണ്ട് സിനിമകളിൽ അഭിനയിച്ച താരത്തിന്റെ പ്രതിഫലം ഞെട്ടിക്കും

സായ് പല്ലവി ഈ പോക്കു പോയാൽ വൈകാതെ നയൻതാരയെയും കടത്തിവെട്ടും. തെന്നിന്ത്യൻ സിനിമാ മേഖലയുടെ അണിയറയിൽ നിന്ന് ഇപ്പോൾ ഉയർന്നു കേൾക്കുന്ന അടക്കം പറച്ചിലാണിത്. സംഭവം മറ്റൊന്നുമല്ല, പ്രതിഫലത്തിന്റെ കാര്യം തന്നെ. വെറും രണ്ടു സിനിമകളിൽ മാത്രം അഭിനയിച്ച സായ് പല്ലവിയുടെ പുതിയ പ്രതിഫലം കേട്ടാൽ ഞെട്ടും. നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നയൻതാര പോലും ഞെട്ടും അതു കേട്ടാൽ.

പുതിയ തമിഴ്-തെലുങ്ക് ചിത്രങ്ങളിലാണ് സായ് പല്ലവി കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നത്. സായിയുടെ പ്രതിഫലം എത്രയാണെന്നു അറിയണ്ടേ. അരക്കോടി രൂപ. അതായത് 50 ലക്ഷം രൂപ. ഫിദ എന്ന തെലുങ്ക് ചിത്രത്തിലാണു സായ് പല്ലവി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഒരു പുതുമുഖ നായിക എന്ന നിലയിൽ സായ് ആവശ്യപ്പെടുന്നത് ഉയർന്ന തുകയാണ്. വിക്രമിന്റെ നായികയായി തമിഴിലും സായ് അഭിനയിക്കുന്നു എന്ന സൂചനകളുണ്ട്.

നായികമാരിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതു നയൻതാരയാണ്. മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം നയൻതാര വാങ്ങുന്നുണ്ട്. എന്നാൽ സായ് പല്ലവിയുടെ പോക്കുകണ്ടിട്ട് പ്രതിഫലത്തിന്റെ കാര്യത്തിൽ നയൻതാരയെ മറികടക്കുമോ എന്നാണ് അടക്കം പറച്ചിൽ. ഇതിനേക്കാളൊക്കെ രസകരം ആകെ രണ്ടു മലയാള സിനിമകൾ മാത്രമാണ് സായിയുടേതായി റിലീസ് ചെയ്തത് എന്നതാണ്. തമിഴിലും തെലുങ്കിലും ചിത്രങ്ങൾ ഒന്നും ഇറങ്ങിയിട്ടുമില്ല.

പ്രേമവും കലിയുമാണ് സായിയുടെ രണ്ടേരണ്ടു ചിത്രങ്ങൾ. ഇതിനു ശേഷം സായ് പല്ലവി മലയാളത്തിൽ മറ്റു ചിത്രങ്ങൾ ഏറ്റെടുത്തിട്ടില്ല. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം മഞ്ജു വാര്യരാണ്. 50 ലക്ഷം രൂപയാണിത്. തെന്നിന്ത്യയിൽ കോടിക്കണക്കിനു രൂപ പ്രതിഫലം വാങ്ങുന്ന നയൻതാര മലയാളത്തിൽ വാങ്ങുന്നത് 35 ലക്ഷം രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News