തോമസ് ഐസകിന്റെ മകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ബിജെപി പ്രവത്തകനെതിരെ സൈബർ സെല്ലിൽ പരാതി

കോട്ടയം: സംസ്ഥാന ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ മകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകനെതിരെ പരാതി. മുഖ്യമന്ത്രിക്കും സൈബർ സെല്ലിനുമാണ് പരാതി നൽകിയിരിക്കുന്നത്. ഐസക്കിന്റെ മകളുടെ വിവാഹചിത്രം മോർഫ് ചെയ്ത് രാഹുൽ പശുപാലന്റെയും രശ്മി ആർ നായരുടെയും ചിത്രമാക്കി ഫേസ്ബുക്കിൽ പ്രചരിപ്പിക്കുകയായിരുന്നു. ബിജെപി തെക്കേടത്ത് സംഘപരിവാർ അനുഭാവിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

മകൾക്കും മരുമകനും ഒപ്പം തോമസ് ഐസക്ക് നിൽക്കുന്ന ചിത്രമാണ് ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്തിരുന്നത്. അശ്ലീലത കലർന്ന അടിക്കുറിപ്പും ചിത്രത്തിനു നൽകിയിരുന്നു. ഐസക്കിന്റെ മകളുടെയും മരുമകന്റെയും മുഖത്തിനു പകരം തലവെട്ടി മാറ്റി പകരം രാഹുൽ പശുപാലന്റെയും രശ്മിയുടെയും മുഖം ചേർക്കുകയായിരുന്നു. ബിജെപി-ആർഎസ്എസ് അനുകൂല ഗ്രൂപ്പുകൾ വഴിയാണ് പോസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്.

ഇതിനെതിരെ കോഴിക്കോട് സ്വദേശിയായ അജിത്താണ് സൈബർ സെല്ലിന് പരാതി നൽകിയത്. പരാതിക്കൊപ്പം ഫോട്ടോഷോപ്പ് ചിത്രത്തിന്റെ ലിങ്കും നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News