ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ്ണസംതൃപ്തി; ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും; പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനിന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി

ദില്ലി : ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ്ണ സംതൃപ്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഇനിയുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കും. പാര്‍ട്ടി പരിപാടികളില്‍നിന്ന് താന്‍ വിട്ടുനിന്നിട്ടില്ല. ഡിസിസി പുനസംഘടനയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയ തീരുമാനം സ്വാഗതം ചെയ്യുന്നു. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here