ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഇടിഞ്ഞെന്ന് ഐഎംഎഫ്; തിരിച്ചടിയായത് നോട്ട് നിരോധനം; അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ അല്ലാതായെന്നും റിപ്പോര്‍ട്ട്

ദാവോസ് : ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഇടിഞ്ഞുവെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. നോട്ട് പിന്‍വലിക്കലിന് ശേഷമാണ് വളര്‍ച്ചാ നിരക്ക് താഴേക്ക് പോയത്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയില്‍ നിന്ന് രാജ്യം താഴേക്ക് പോവുകയാണെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വളര്‍ച്ചാ നിരക്കില്‍ ചൈനയേക്കാള്‍ പുറകിലാണ് ഇന്ത്യയെന്ന് ഐഎംഎഫ് പറയുന്നു. നോട്ട് നിരോധനം നിരവധി മേഖലകളെ തളര്‍ത്തി. ഇതാണ് സാമ്പത്തിക വ്യവസ്ഥയ്ക്ക് തിരിച്ചടിയായത്. സെപ്തംബറിലെ കണക്ക് പ്രകാരം 7.3 ശതമാനമായിരുന്നു രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്. എന്നാല്‍ ഇത് 6.6 ശതമാനമായാണ് ഇടിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here