ജിഎസ്ടിയില്‍ സമവായത്തിലേക്ക്; അന്തര്‍ സംസ്ഥാന നികുതി സംസ്ഥാനങ്ങള്‍ പിരിക്കും; നിയമം ജൂലൈ മുതല്‍ നടപ്പാക്കും

ദില്ലി : ചരക്കു സേവന നികുതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം സമവായത്തിലേക്ക്. പ്രശ്‌ന പരിഹാര നിര്‍ദ്ദേശ പ്രകാരം അന്തര്‍ സംസ്ഥാന നികുതികള്‍ സംസ്ഥാനങ്ങള്‍ക്ക് പിരിക്കാം. സമുദ്ര തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള നികുതികളും സംസ്ഥാനങ്ങള്‍ക്ക് പിരിക്കാം.

1.5 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവുടെ നികുതി സംസ്ഥാനങ്ങളും കേന്ദ്രവും തുല്യമായി പങ്കുവെയ്ക്കും. ഇതിന്മേലാണ് എതിര്‍പ്പ് അവശേഷിക്കുന്നത്. പശ്ചിമ ബംഗാളിനാണ് തര്‍ക്കമുണ്ടായിരുന്നത്. ധാരണ പ്രകാരം 1.5 കോടി രൂപവരെയുള്ളവയുടെ നികുതിയില്‍ 90 ശതമാനം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ബാക്കി പത്ത് ശതമാനം കേന്ദ്ര സര്‍ക്കാരിന് കിട്ടും.

എന്നാല്‍ ജിഎസ്ടി നിയമം ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പാളി. ഏപ്രിലിന് പകരം ജൂലൈയിലേക്ക് നടപ്പാക്കല്‍ തീയതി നീട്ടും. ജൂലൈ മുതല്‍ നടപ്പാക്കാനാകും എന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News