രോഹിത്തിന്റെ ചരമവാര്‍ഷികദിനത്തില്‍ എച്ച്‌സിയു വിസിയുടെ ധാര്‍ഷ്ട്യം; രാധിക വെമുലയ്ക്കും നജീബിന്റെ മാതാവിനും അഖ്‌ലാഖിന്റെ സഹോദരനും അനുസ്മരണ പരിപാടിയില്‍ വിലക്ക്

ഹൈദരാബാദ്: രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ നടക്കുന്ന അനുസ്മരണപരിപാടിയില്‍ പങ്കെടുക്കുന്നതിന് അതിഥികള്‍ക്ക് വിസിയുടെ വിലക്ക്. വിലക്ക് വ്യക്തമാക്കി വിസി സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തു.

രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, ദാദ്രിയില്‍ ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് സംഘ്പരിവാര്‍ അനുകൂലികള്‍ കൊലപ്പെടുത്തിയ അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ്, ഉനയില്‍ ആക്രമിക്കപ്പെട്ട ദളിത് യുവാക്കള്‍ എന്നിവര്‍ക്കാണ് സര്‍വകലാശാല വിസി വിലക്കേര്‍പ്പെടുത്തിയത്.

ക്യാമ്പസിനുള്ളിലേക്ക് ആരെയൊക്കെ കയറ്റണമെന്ന് തീരുമാനിക്കാന്‍ സര്‍വകലാശാലയ്ക്ക് അധികാരമുണ്ടെന്നും ക്രമസമാധാനം നോക്കി മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും പ്രോവിസി വിപിന്‍ ശ്രീവാസ്തവ പറഞ്ഞു.

അതേസമയം, പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. വി.സി അപ്പറാവുവിന്റെ മകന് സര്‍വകലാശാലയില്‍ കയറി സൗകര്യങ്ങള്‍ ഉപയോഗിക്കാമെങ്കില്‍, എബിവിപിക്ക് ക്യാമ്പസിനകത്ത് രാഷ്ട്രീയ പരിപാടികള്‍ നടത്താമെങ്കില്‍ സര്‍വകലാശാല കൊലപ്പെടുത്തിയ രോഹിത് വെമുലയുടെ മാതാവിനെ എന്തുകൊണ്ട് വിലക്കെന്ന് വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News