എയർ ഇന്ത്യയിൽ ലേഡീസ് ഓൺലി സീറ്റുകൾ; നടപടി വിമാനത്തിൽ പീഡനം വർധിക്കുന്ന സാഹചര്യത്തിൽ

ദില്ലി: എയർ ഇന്ത്യയിൽ ലേഡീസ് ഓൺലി സീറ്റുകൾ ഏർപ്പെടുത്താൻ തീരുമാനം. സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഒരുക്കുന്നതിനാണ് തീരുമാനമെന്നു എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യയുടെ 107 വിമാനങ്ങളിൽ ഈ സൗകര്യം ഏർപ്പെടുത്തും. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് എയർ ഇന്ത്യ സ്ത്രീകൾക്കു മാത്രമായി സീറ്റുകൾ നൽകുമെന്ന് അറിയിച്ചു. അങ്ങോട്ടേക്ക് മറ്റു യാത്രക്കാർക്ക് പ്രവേശനം ഉണ്ടായിരിക്കുകയുമില്ല. വിമാനങ്ങളിൽ സ്ത്രീകൾക്കെതിരെ പീഡനങ്ങൾ അധികരിച്ച സാഹചര്യത്തിലാണ് തീരുമാനം.

ലേഡീസ് ഓൺലി എന്ന സെക്ഷൻ തന്നെ ആരംഭിക്കും. ഒറ്റയ്ക്കു യാത്ര ചെയ്യുകയാണെങ്കിൽ സ്ത്രീകൾക്ക് ഇതിൽ നിന്ന് ലേഡീസ് ഓൺലി സീറ്റുകൾ നോക്കി ബുക്ക് ചെയ്യാനും സാധിക്കും. ഈയാഴ്ച മുതൽ തന്നെ ലേഡീസ് ഓൺലി സീറ്റുകൾ ആരംഭിക്കാനാണ് എയർ ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്. സാധാരണ ടിക്കറ്റുകളുടെ നിരക്ക് തന്നെയാണ് ഇതിനും ഈടാക്കുക. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ധാരാളം സ്ത്രീകൾ ഉണ്ട്. അതുകൊണ്ട് ഇവർക്കായി കുറച്ചു സീറ്റുകൾ മാറ്റിവയ്ക്കുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.

വിമാനത്തിൽ സ്ത്രീകൾ പീഡനത്തിനിരയാകുന്ന വാർത്തകൾ അടുത്തിടെയായി ധാരാളം പുറത്തുവരുന്നുണ്ട്. അടുത്തിടെ രണ്ടു സ്ത്രീകൾ തങ്ങളുടെ അനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. ഇത്തരം ധാരാളം സംഭവങ്ങൾ വേറെയും അരങ്ങേറുന്നുണ്ടാകാം എന്നു കരുതപ്പെടുന്നു. ഇനിയും ഇത് ആവർത്തിക്കപ്പെടാതിരിക്കുന്നതിനു വേണ്ടിയാണ് ലേഡീസ് ഓൺലി സീറ്റുകൾ ആരംഭിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News