വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയാൽ ജനം സഹകരിക്കണമെന്നു മന്ത്രി എം.എം മണി; നിലവിൽ പവർകട്ടിനെ കുറിച്ച് ആലോചിക്കുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയാൽ ജനം സഹകരിക്കണമെന്നു വൈദ്യുതിമന്ത്രി എം.എം മണി. വരൾച്ചയെ തുടർന്ന് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിർബന്ധിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നാൽ ജനങ്ങൾ അതിനോടു സഹകരിക്കണം. എന്നാൽ നിലവിൽ പവർകട്ട് ഏർപ്പെടുത്തേണ്ട സാഹചര്യം കേരളത്തിൽ ഇല്ല. നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

നിയന്ത്രണം വേണ്ടി വന്നാൽ അതിനോട് ജനങ്ങൾ സഹകരിക്കണം. കേന്ദ്ര പൂളിൽ നിന്നും അധിക വൈദ്യുതി വാങ്ങേണ്ടി വരുമെന്നും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വേനൽ കടുക്കുന്നതോടെ പരീക്ഷാക്കാലമായ മാർച്ച് മാസം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. ഇത് ഒഴിവാക്കാൻ അധിക വൈദ്യുതി വാങ്ങണമെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News