ക്രൈസ്തവ മാനേജുമെന്റുകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍; വിദ്യാര്‍ഥി പ്രവേശനത്തിലടക്കം വന്‍തുക കോഴ; അഴിമതി അംഗീകരിക്കാന്‍ സര്‍ക്കാരിനാവില്ല

കോഴിക്കോട്: സംസ്ഥാനത്ത് ക്രൈസ്തവ മാനേജുമെന്റുകളും സാശ്രയ വിഭ്യാഭ്യാസ രംഗത്തെ ദുഷ്പ്രവണതകള്‍ക്ക് പിറകെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ദേവഗിരി കോളേജിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാര്‍ഥി പ്രവേശനത്തിലടക്കം വന്‍തുക കോഴ വാങ്ങുന്ന നിലയിലേക്ക് പല സ്ഥാപനങ്ങളും എത്തി. ഈ കൊടിയ അഴിമതി അംഗീകരിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യകാലത്ത് സാമൂഹ്യസേവന മാതൃകയില്‍ ആണ് ക്രൈസ്തവ മിഷനറിമാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചത്്. മികവുറ്റ വ്യക്തിത്വങ്ങളെ വാര്‍ത്തെടുത്ത് സമൂഹത്തിന് സംഭാവന നല്‍കിയിട്ടുമുണ്ട്. എന്നാല്‍ സ്വാശ്രയ മേഖല കടന്നുവന്നതോടെ വിദ്യാഭ്യാസരംഗം കച്ചവടമായി. നല്ലതുപോലെ ലാഭമുണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് എന്ന ചിന്തയുയര്‍ന്നുവന്നു. അതോടെ ക്രൈസ്ത സ്ഥാപനങ്ങള്‍ പലതും പുതിയ പ്രവണതയുടെ ഭാഗമായി.

അധ്യാപക നിയമനത്തില്‍ ഉള്‍പ്പെടെ ചെറിയ തോതില്‍ തുടങ്ങിയ ഡൊണേഷന്‍ പിന്നീട് ലേലം വിളിയായി മാറി. ക്രൈസ്തവ കോളേജുകള്‍ ആദ്യകാലങ്ങളില്‍ ഇതില്‍നിന്ന് വിട്ടുനിന്നിരുന്നു. കഴിവിന് പ്രാമുഖ്യം നല്‍കിയാണ് അധ്യാപകരെ നിയമിച്ചിരുന്നത്. എന്നാല്‍ അതിന് അടുത്ത കാലത്ത് മാറ്റം വന്നു.

വിദ്യാര്‍ഥി പ്രവേശനത്തില്‍പോലും മാനേജുമെന്റുകള്‍ വന്‍വിഹിതം പറ്റുകയാണ്. ഇതിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഒരാളും പരാതി ഉന്നയിക്കുന്നില്ലെന്നാണ് വിജിലന്‍സ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News