നോട്ടുപ്രതിസന്ധിയില്‍ വീണ്ടും വിമര്‍ശനവുമായി എംടി; ‘പ്രതിസന്ധി തുടരുമ്പോഴും സംസാരിക്കുന്നത് പ്ലാസ്റ്റിക് മണിയെക്കുറിച്ച്’; ബിജെപി എംടിയോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എംടി വാസുദേവന്‍നായര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ബിജെപി അദ്ദേഹത്തോട് മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംടിക്ക് പിന്തുണയുമായി എത്തിയപ്പോഴാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, നോട്ട് പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്നും എംടി, രമേശ് ചെന്നിത്തലയോട് അഭിപ്രായപ്പെട്ടു. നോട്ട് പ്രതിസന്ധി ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് പ്ലാസ്റ്റിക് മണിയെക്കുറിച്ച് സംസാരിക്കുന്നതെന്നും ഇതെന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എംടിക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് ബിജെപി നേതൃത്വം മാപ്പുപറയണമെന്ന് മന്ത്രി എകെ ബാലന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കേരളീയ സമൂഹവും മനസും എംടിക്കൊപ്പമാണ്. എംടി ഒരു വ്യക്തിയല്ല. മൂല്യങ്ങളുടെ സംരക്ഷകനാണ്. വിമര്‍ശനമെന്ന പേരില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറഞ്ഞ് ബിജെപി തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എംടി ഉന്നയിച്ചത്. നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നാണ് എംടി അന്ന് അഭിപ്രായപ്പെട്ടത്. തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ അദേഹത്തിനെതിരെ രംഗത്തുവന്നത്. സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍മീഡിയയിലും എംടിക്കെതിരെ അധിക്ഷേപങ്ങളുമായി എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here