കോഴിമുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാമോ? അങ്ങനെ കഴിച്ചാൽ എന്തു സംഭവിക്കും?

കോഴിമുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച മുട്ട പാകം ചെയ്തു കഴിച്ചാൽ എന്തു സംഭവിക്കും എന്നറിയാമോ? ഗുരുതരമായ ആരോഗ്യ പ്രത്യാഘാതം ഉണ്ടാക്കുന്ന കാര്യമാണ് ഇതെന്നു യാതൊരു അറിവും ഇല്ലാത്തവരാണ് മിക്ക ആളുകളും. കടയിൽ നിന്നു വാങ്ങുന്ന മുട്ട കുറച്ചുദിവസം കേടാകാതിരിക്കാനാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതെങ്കിലും ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ചില്ലറയൊന്നുമല്ല.

ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന മുട്ട ഉപയോഗിക്കുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം എന്നാണ് പുതിയ കണ്ടെത്തൽ. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതു മുട്ടയുടെ സത്തുക്കൾ നഷ്ടപ്പെടാൻ ഇടയാക്കുന്നെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. സത്തുക്കൾ നഷ്ടപ്പെട്ട മുട്ട പാകം ചെയ്തു കഴിക്കുന്നത് ശരീരത്തിനു ദോഷമുണ്ടാക്കുകയും ചെയ്യും. ഫ്രിഡ്ജിൽ വച്ച മുട്ടകൾ പുറത്തേക്കെടുക്കുമ്പോൾ അവ റൂം ടെമ്പറേച്ചറിലേക്ക് മടങ്ങും. ആ സമയത്ത് മുട്ടയുടെ മുകൾഭാഗം വിയർക്കും. മുട്ടയുടെ സൂക്ഷ്മമായ ദ്വാരത്തിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടക്കാൻ ഇതു കാരണമാകുകയും ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും.

മുട്ടയിലെ മറ്റൊരു അപകടകരമായ കാര്യം സാൽമൊണെല്ല എന്ന ബാക്ടീരിയകളാണ്. ഈ ബാക്ടീരിയകൾ മനുഷ്യശരീരത്തിൽ ടൈഫോയിഡ് ഉണ്ടാക്കാൻ കഴിവുള്ളവയാണ്. അമിതമായ ചൂടും തണുപ്പും സഹിക്കാൻ കഴിവുള്ള ബാക്ടീരിയകളും ഉണ്ട്. അവയിൽ സാൽമൊണെല്ല ടൈഫി എന്ന ബാക്ടീരിയകളാണ് മനുഷ്യനിൽ ടൈഫോയിഡ് ഉണ്ടാക്കുന്നത്. മുട്ടകളിൽ ഉള്ള ഇത്തരം ബാക്ടീരിയകൾ നശിക്കുന്നില്ല. ഫ്രിഡ്ജിൽ വെക്കുമ്പോൾ പ്രവർത്തനരഹിതരാവുന്ന ഇവ റൂം ടെമ്പറേച്ചറിലേക്കെത്തുമ്പോൾ നോർമ്മലാവുന്നു. എന്നാൽ ചൂടാകുമ്പോൾ ഇവ നശിക്കും.

ഫ്രിഡ്ജിൽ വച്ച ഏതു വസ്തുക്കളും അതേ പടി ഉപയോഗിക്കരുത്. പുറത്തു വച്ച് റൂം ടെമ്പറേച്ചറിലേക്കെത്തിയ ശേഷമേ ഉപയോഗിക്കാവൂ. മുട്ടയുടെ മാത്രം കാര്യമല്ല , എല്ലാ ഭക്ഷണസാധനങ്ങളും. ഫ്രിഡ്ജിൽ നിന്നും എടുത്ത ഉടൻ പാചകം ചെയ്താൽ ആഹാരം ദഹിക്കാൻ പ്രയാസമാകും.അതിനാൽ മുട്ട ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാതെ ഫ്രഷായി ഉപയോഗിക്കാന്നുതാണ് നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here