ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസിന്റെ അക്രമം; ഒരാള്‍ക്ക് വെട്ടേറ്റു; രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്; അക്രമം പെണ്‍കുട്ടികളെ ബസില്‍ തടഞ്ഞുവച്ച ശേഷം

തലശേരി: ധര്‍മ്മടം ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമം. സംഭവത്തില്‍ മൂന്നുവിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇതില്‍ വെട്ടേറ്റ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ നിലഗുരുതരമായി തുടരുകയാണ്. ഇവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. എറണാകുളം, ഇടുക്കി ജില്ലകളില്‍ വിനോദയാത്രയ്ക്ക് പോയ സംഘം കോളേജിലേക്ക് തിരിച്ചെത്തിയപ്പോള്‍ ആര്‍എസ്എസ് സംഘം വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഘത്തെ നയിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൂരാറ മൈതാനത്തെ അറിനാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്. വിദ്യാര്‍ഥികളായ ചൊക്ലി സ്വദേശി അഷിന്‍ (23), വടകര സ്വദേശി അഭിനാഷ് (22) എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ഒന്നര മണിക്കൂര്‍ പെണ്‍കുട്ടികളെ ബസില്‍ തടഞ്ഞുവച്ചിട്ടാണ് ആര്‍എസ്എസ് സംഘം അക്രമം നടത്തിയത്. ബസില്‍ ഉണ്ടായിരുന്ന മറ്റു ചില വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റതായും വിവരങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News