തിരുവനന്തപുരം: അന്യമതത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച യുവതിയെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നായി പരാതി. കൊല്ലം തേവലക്കര സ്വദേശി ജാസ്മി ഇസ്മയില്‍ എന്ന യുവതിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ ഷംനാദ്, ഷെമീര്‍, ഷാനവാസ് എന്നിവര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
താനോ തന്റെ ഭര്‍ത്താവോ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താല്‍ പരാതിയില്‍ പറയുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും യുവതി പറയുന്നു. ഡിജിപിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പെന്ന രീതിയിലാണ് ഇത് യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പരാതിയില്‍ പറയുന്നത് ഇങ്ങനെ: ”സാര്‍, ജാസ്മിന്‍ എന്ന ഞാന്‍ അന്യമതത്തില്‍പ്പെട്ട ഒരു യുവാവുമായി കഴിഞ്ഞ ഒരു വര്‍ഷമായി സ്‌നേഹത്തിലായിരുന്നു. 11.1ന് വൈകിട്ട് മൂന്നു മണിക്ക് ഞാന്‍ സ്വമേധായ സ്‌നേഹിക്കുന്ന പുരുഷനൊപ്പം താമസിക്കുന്നതിനായി ഇറങ്ങി തിരിച്ചു. എന്നാല്‍ എസ്ഡിപിഐ എന്ന രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഷംനാദ്, ഷെമീര്‍, ഷാനവാസ് എന്നിവര്‍ ഞങ്ങളെ പിന്‍തുടരുകയും എന്നെയും ഞാന്‍ സ്‌നേഹിക്കുന്ന വ്യക്തിയെയും ജീവഹാനിപ്പെടുത്തും എന്ന രീതിയില്‍ ഞങ്ങളുടെ പുറകില്‍ തന്നെ വന്ന് കൊണ്ട് ഇരിക്കുകയാണ്. എനിക്കോ, ഞാന്‍ സ്‌നേഹിക്കുന്ന വ്യക്തിക്കോ ജീവഹാനിയോ, ഞങ്ങള്‍ ആത്മഹത്യ ചെയ്താലോ എസ്ഡിപിഐയില്‍ പ്രവര്‍ത്തിക്കുന്ന ഈ വ്യക്തികള്‍ മാത്രമായിരിക്കും കാരണം. ഞങ്ങള്‍ നല്ലജീവിതത്തിന് വേണ്ടി അങ്ങയുടെ സമക്ഷത്തില്‍ നിന്നും ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.”
‘എന്റെ ജീവന്‍ എത്ര നാള്‍ ഉണ്ടെന്നു അറിയില്ല. എന്റെ ഇഷ്ടം അറിഞ്ഞപ്പോള്‍ എന്റെ നേരെ കമ്പിവടിയുമായി എന്റെ തല അടിച്ച് പൊട്ടിക്കാന്‍ വന്നവന്‍, ഇനി എന്നെ ഇല്ലാതാക്കും എന്ന് ഉറപ്പാണു. അതിന് കൂട്ട് തെക്കുംഭാഗം പോലീസും. എനിക്ക് ജീവിക്കണം. എന്നെ വെറുതെ വിട്ടെ ആ് ഒരു അപേക്ഷയാണ്.’ എന്ന തലക്കെട്ടേടെയാണ് യുവതി ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.