കാണ്‍പൂര്‍ തീവണ്ടി അപകടത്തിന് പിന്നില്‍ പാകിസ്താനെന് റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന് ഉപയോഗിച്ചത് അത്യുഗ്ര ശേഷിയുള്ള ബോംബുകള്‍; വെളിപ്പെടുത്തല്‍ ബിഹാര്‍ പൊലീസിന്റേത്

ദില്ലി : 150 പേര്‍ കൊല്ലപ്പെട്ട കാണ്‍പൂര്‍ തീവണ്ടിയപകടത്തിന് പിന്നില്‍ പാകിസ്താനെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ പാകിസ്താന്റെ ചാര സംഘടനയായ ഐഎസ്‌ഐ ആണെന്ന് ബീഹാര്‍ പൊലീസ് വ്യക്തമാക്കി. വന്‍ സ്‌ഫോടന ശേഷിയുള്ള ഐഇഡി ബോംബുകളാണ് അട്ടിമറിക്ക് ഉപയോഗിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കാണ്‍പൂര്‍ ആക്രമണത്തിന് ഐഎസ്‌ഐ ഫണ്ട് നല്‍കി. പ്രത്യേകം നിയോഗിക്കപ്പെട്ട ആളുകളാണ് റെയില്‍ പാളത്തില്‍ ഐഇഡി ബോംബുകള്‍ സ്ഥാപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം ദേശീയ അന്വേഷണ ഏജന്‍സി ഗൗരവമായാണ് കാണുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

നവംബര്‍ 20നാണ് രാജ്യത്തെ ഞെട്ടിച്ച തീവണ്ടിയപകടം നടന്നത്. ഇന്‍ഡോര്‍ – പട്‌ന എക്‌സപ്രസാണ് പാളം തെറ്റിയത്. അപകടത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 3.10നായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിന് സമീപമാണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News