ബിജെപി മീശവടിപ്പാര്‍ട്ടിയോ; തെരഞ്ഞെടുപ്പില്‍ ജയം പ്രവചിക്കാതിരുന്ന മധ്യവയസ്‌കന്റെ മീശ വടിച്ചു; പരസ്യക്ഷൗരം കൊടുങ്ങല്ലൂരില്‍; നാല് പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍ : ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ആരെങ്കിലും മീശവടിപ്പാര്‍ട്ടി എന്ന് വിളിച്ചാല്‍ സംശയിക്കേണ്ട. ഒടുവില്‍ സംഘികള്‍ പുരുഷന്റെ മീശയും ക്ഷൗരം ചെയ്തു. സംഭവത്തില്‍ തള്ളിയില്‍ സ്വദേശി കണ്ണന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കാന്‍ തള്ളിയില്‍ സ്വദേശി കണ്ണന്‍ തയ്യാറായില്ല. ഇത് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അക്കൗണ്ട് തുറന്നു. ഇതേത്തുടര്‍ന്ന് മീശ വടിക്കണമെന്ന് സംഘപരിവാര്‍ – ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഇത് അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായി. തുടര്‍ന്ന് വൈകിട്ടോടെ കണ്ണനെ പിടിച്ചുനിര്‍ത്തി മീശവടിച്ചു. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പൊലീസിന് കണ്ണന്‍ പരാതി നല്‍കി. പരാതി പ്രകാരം നാല് സംഘപരിവാര്‍ – ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ദിനേശ്, ശിവന്‍, റെനീഷ്, സനു എന്നിവരാണ് അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News