രാജ്യത്തെ കാത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ നാളുകള്‍; നോട്ട് നിരോധനം വഴി മൂന്ന് ലക്ഷം കോടി രൂപ നഷ്ടമെന്നും ഡോ. ടിഎം തോമസ് ഐസക്

എറണാകുളം : രാജ്യത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. മൂന്ന് ലക്ഷം കോടി രൂപയുടെ ദേശീയ സാമ്പത്തിക നഷ്ടമാണ് നോട്ട് നിരോധനത്തിന്റെ ബാക്കിപത്രമെന്നും ധനമന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാമ്പത്തിക സെമിനാര്‍ മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡാ. ടിഎം തോമസ് ഐസക്.

ആലപ്പുഴ ഡിസിസി പ്രസിഡണ്ട് എം ലിജു, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി, ജോയിന്റ് സെക്രട്ടറി മുഹമ്മദ് റിയാസ്, കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരും സെമിനാറില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here