നൈജീരിയയില്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ സൈനികാക്രമണം; നൂറു മരണം; ബൊക്കോഹറാം കേന്ദ്രമെന്ന് തെറ്റിദ്ധരിച്ചാണ് ബോംബാക്രമണം നടത്തിയതെന്ന് ന്യായീകരണം

മൈദുഗുരി: നൈജീരിയയില്‍ സൈന്യം അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ ബോംബാക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ബൊക്കോഹറാം തീവ്രവാദികളുടെ കേന്ദ്രമെന്ന് തെറ്റിദ്ധരിച്ചാണ് ക്യാമ്പില്‍ ബോംബാക്രമണം നടത്തിയതെന്നാണ് സൈനിക വിശദീകരണം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ നഗരമായ റാനിലാണ് സംഭവം.

Nigeria-attack-1

സന്നദ്ധ പ്രവര്‍ത്തനം നടത്തുകയായിരുന്ന റെഡ്‌ക്രോസ് അംഗങ്ങളും കൊല്ലപ്പെട്ടതായാണ് സൂചന. രക്ഷാ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വലിയ സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ലക്ഷ്യം തെറ്റി ബോംബ് പതിച്ചതായി കരസേന മേജര്‍ ജനറല്‍ ലക്കി ഇരാബര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

റാന്‍ നഗരത്തില്‍ 25,000 അഭയാര്‍ഥികളാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News