കൗമാര കലാ മാമാങ്കം മൂന്നാം ദിവസത്തില്‍; ഇഞ്ചോടിഞ്ച് പോരാട്ടവുമായി പാലക്കാടും കോഴിക്കോടും കണ്ണൂരും; നാടകം, മിമിക്രി മത്സരങ്ങള്‍ ഇന്ന്

കണ്ണൂര്‍: സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ഹയര്‍സെക്കന്ററി വിഭാഗത്തിന്റെ നാടക മത്സരം അരങ്ങേറും. കൂടാതെ മിമിക്രി, ഹൈസ്‌ക്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി, ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ ബാന്‍ഡ് വാദ്യം എന്നിവയും നടക്കും. ഉച്ചയ്ക്ക് ശേഷം ഹയര്‍ സെക്കന്ററി വിഭാഗം കോല്‍ക്കളി മത്സരം വേദിയിലെത്തും. അപ്പീലുകളുടെ എണ്ണം കൂടിയത് കൊണ്ട് ഇന്നലെയും പല വേദികളിലും മത്സരങ്ങള്‍ വളരെ വൈകിയാണ് അവസാനിച്ചത്.

അതേസമയം, സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ജില്ലകള്‍ കാഴ്ച്ചവയ്ക്കുന്നത്. (ഇതുവരെയുള്ള പോയന്റുനില) 216 പോയന്റുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. 210 പോയന്റുമായി കോഴിക്കോട് തൊട്ടുപിന്നിലെയുണ്ട്. 209 പോയന്റുമായി ആതിഥേയരായ കണ്ണൂര്‍ മൂന്നാം സ്ഥാനത്താണ്. 208 പോയന്റുമായി കോട്ടയവും തൃശൂരും നാലാം സ്ഥാനത്തുമാണ്.

എറണാകുളം: 203, തിരുവനന്തപുരം: 201, മലപ്പുറം: 201, കൊല്ലം: 200, ആലപ്പുഴ: 199, വയനാട്: 183, പത്തനംതിട്ട: 179, കാസര്‍ഗോഡ്: 179, ഇടുക്കി: 171.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News