തലസ്ഥാനത്തിന് ആവേശമായി സൂര്യ

തിരുവനന്തപുരം: തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയും സംവിധായകന്‍ ഹരിയും തിരുവനന്തപുരത്ത്. തമ്പാനൂരിലെ ഹോട്ടല്‍ ക്ലാസിക് സരോവര്‍ പോര്‍ട്ടിക്കോവിലാണ് സൂര്യ എത്തിയിരിക്കുന്നത്. പുതിയ ചിത്രമായ സിങ്കം-3യുടെ പ്രചാരണാര്‍ത്ഥമാണ് സൂര്യ കേരളത്തിലെത്തിയത്.

surya-tvm-1

surya-tvm

surya-tvm-2

surya-tvm-4

ആദ്യ രണ്ട് ഭാഗങ്ങള്‍ ഒരുക്കിയ ഹരി തന്നെയാണ് സിങ്കത്തിന്റെ മൂന്നാം ഭാഗവും ഒരുക്കുന്നത്. ശ്രുതി ഹാസനും അനുഷ്‌ക ഷെട്ടിയുമാണ് നായികമാര്‍. ഹാരിസ് ജയരാജിന്റെ സംഗീതത്തില്‍ ഒരുക്കുന്ന ചിത്രം ജനുവരി 26ന് തിയേറ്ററുകളിലെത്തും.

സോപാനം എന്റര്‍ടെയ്ന്‍മെന്റും ആദിത്യ ഫിലിംസും ചേര്‍ന്നാണ് കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 75 ലക്ഷം രൂപയ്ക്കാണ് ഇവര്‍ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഒരു സൂര്യ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News