കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറി; മൂന്നു പേര്‍ അറസ്റ്റില്‍; പണം നല്‍കിയത് ഐഎസ്‌ഐ; കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എടിഎസ് സ്ഥലത്ത്

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 150 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍. സംഭവം അട്ടിമറിയാണെന്നും പാക് ചാരസംഘടന ഐഎസ്‌ഐ ആണ് ഇതിനായി പണം നല്‍കിയതെന്നും ബീഹാര്‍ പൊലീസിന്റെ പിടിയിലായ ആള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എടിഎസ് സംഘം കണ്‍പൂരിലെത്തി.

നേപ്പാള്‍ വഴിയാണ് സംഘത്തിന് പണം ലഭിച്ചതെന്നും പിടിയിലായ ആള്‍ മൊഴി നല്‍കിയിട്ടുണ്ട്. പാളത്തില്‍ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലൊസ്സീവ് ഡിവൈസസ് ഉപയോഗിച്ചാണ് അട്ടിമറി നടത്തിയതെന്നും ഇയാള്‍ സമ്മതിച്ചായി പൊലീസ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം നവംബറിലാണ് സംഭവം. ദെഹാത് ജില്ലയിലെ പൊഖ്‌റായനില്‍ വച്ചാണ് പട്‌ന ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയത്. പാളത്തിലെ വിള്ളലാണ് അപകട കാരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here