കേരളത്തിലെ സാംസ്‌കാരിക നായകര്‍ മനുഷ്യത്വമില്ലാത്തവരെന്ന് ബിജെപി; പുരസ്‌കാരങ്ങള്‍ക്ക് മുന്നില്‍ മനുഷ്യത്വം പണയപ്പെടുത്തുകയാണെന്ന് വിമര്‍ശനം

കോട്ടയം: കേരളത്തിലെ സാംസ്‌കാരിക നായകര്‍ മനുഷ്യത്വമില്ലാത്തവരെന്ന് ബിജെപിയുടെ രാഷ്ട്രീയപ്രമേയം. കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിലാണ് സാസ്‌കാരിക നായകര്‍ക്കെതിരായ വിമര്‍ശനങ്ങള്‍.

സാംസ്‌കാരിക നായകരുടെ നീതിബോധം കേരളം ചര്‍ച്ചചെയ്യണം. പുരസ്‌കാരങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ മനുഷ്യത്വം പണയപ്പെടുത്തുകയാണ്. കേരളത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളും വേട്ടയാടപ്പെടുന്നത് ഈ സാംസ്‌കാരിക നായകര്‍ കാണുന്നില്ല. എന്നും പക്ഷം പിടിച്ചാണ് ഇവര്‍ പ്രതികരിക്കുന്നതെന്നും പ്രമേയത്തില്‍ വിമര്‍ശിക്കുന്നു.

എംടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനുമെതിരെ പരിധിവിട്ട ആരോപണങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ബിജെപി നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ സാംസ്‌കാരിക രാഷ്ട്രീയ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി വീണ്ടും സാംസ്‌കാരിക നായകര്‍ക്കെതിരെ പ്രമേയമവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News