ആയുധം കൈവശം വച്ച കേസില്‍ സല്‍മാന്‍ ഖാനെ കോടതി വെറുതെവിട്ടു; സല്‍മാന്‍ കുറ്റക്കാരനല്ലെന്നു കോടതി; വിധി 18 വര്‍ഷത്തിന് ശേഷം

മുംബൈ: ലൈസന്‍സ് ഇല്ലാതെ ആയുധം കൈവശം വച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി വെറുതെവിട്ടു. സല്‍മാന്‍ ഖാന്‍ കുറ്റക്കാരനല്ലെന്നു കോടതി വിധിച്ചു. ജോധ്പൂര്‍ കോടതിയുടേതാണ് വിധി. വിധി കേള്‍ക്കാന്‍ സല്‍മാന്‍ ഖാനും സഹോദരി ആല്‍വിരയും കോടതിയില്‍ എത്തിയിരുന്നു. കുറ്റക്കാരനാണെന്നു തെളിഞ്ഞാന്‍ ഏഴു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കേണ്ട കുറ്റമായിരുന്നു സല്‍മാനെതിരെ ചുമത്തിയിരുന്നത്.

1998-ലാണ് ലൈസന്‍സ് ഇല്ലാതെ ആയുധം കൈവശം വച്ചതിനു സല്‍മാനെതിരെ കുറ്റം ചുമത്തിയിരുന്നത്. ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്കുപയോഗിച്ചായിരുന്നു സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാത്ത ആയുധം കൈവശം വെച്ചുവെന്നായിരുന്നു കുറ്റം. ഒരു സിനിമാ ഷൂട്ടിംഗിനെയായിരുന്നു കേസിനാസ്പദമായ സംഭവം.

1998-ല്‍ ഹം സാഥ് സാഥ് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തിലായിരുന്നു ഷൂട്ടിംഗ്. സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയത്. കേസില്‍ സല്‍മാന്‍ കുറ്റക്കാരനാണെന്നു വിചാരണക്കോടതി ശിക്ഷിച്ചു. എന്നാല്‍, അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ച താരത്തെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News