മലയാളി യുവാക്കളെ സ്‌നേഹത്തോടെ ശാസിച്ച് സൂര്യ; വീഡിയോ

തന്നെ കാണാനായി അമിത വേഗതയില്‍ ബൈക്കില്‍ പാഞ്ഞ ആരാധകരെ സ്‌നേഹത്തോടെ ശാസിച്ച് തമിഴ് സൂപ്പര്‍താരം സൂര്യ. തൃശൂരിലെ പരിപാടിക്ക് ശേഷം സൂര്യയും സംവിധായകന്‍ ഹരിയും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു ഒരു സംഘം യുവാക്കള്‍ ബൈക്കില്‍ പിന്നാലെത്തിയത്.

അതിവേഗത്തില്‍ പായുന്ന സൂര്യയുടെ വാഹനത്തിന് തൊട്ടുപുറകെ ക്യാമറയുമായായിരുന്നു ആരാധകരുടെ വരവും. സൂര്യയെ ഒന്ന് അടുത്തുകാണാനായിരുന്നു അവരുടെ വരവും. യുവാക്കളുടെ വരവ് ശ്രദ്ധയില്‍പ്പെട്ട സൂര്യ തന്റെ കാര്‍ നിര്‍ത്തി സംഗതി അന്വേഷിച്ചു. തന്നെ അടുത്തുകാണാന്‍ വേണ്ടിയാണ് അവര്‍ പാഞ്ഞെത്തിയതെന്ന മറുപടി കേട്ടതോടെ സൂര്യയ്ക്ക് അല്‍പ്പം ദേഷ്യവും വന്നു.

തുടര്‍ന്ന് താരം നല്‍കിയ മറുപടി ഇങ്ങനെ: ‘നിങ്ങളെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതുപോലെ സ്പീഡില്‍ ബൈക്കില്‍ പിന്തുടര്‍ന്നുള്ള ആരാധന ഒട്ടും ഇഷ്ടമല്ല.’ തന്നെ എവിടെവച്ച് വേണമെങ്കിലും കാണാമെന്നും അതിന് യാതൊരു തടസവുമില്ലെന്നും ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കരുതെന്നും സൂര്യ സ്‌നേഹത്തോടെ യുവാക്കളോട് പറഞ്ഞു. തുടര്‍ന്ന് യുവാക്കള്‍ മടങ്ങുകയും ചെയ്തു.

പുതിയ ചിത്രമായ സിങ്കം-3യുടെ പ്രചാരണാര്‍ത്ഥമാണ് സൂര്യ കേരളത്തിലെത്തിയത്. ആദ്യ രണ്ട് ഭാഗങ്ങള്‍ ഒരുക്കിയ ഹരി തന്നെയാണ് സിങ്കത്തിന്റെ മൂന്നാം ഭാഗവും ഒരുക്കുന്നത്. ശ്രുതി ഹാസനും അനുഷ്‌ക ഷെട്ടിയുമാണ് നായികമാര്‍. ഹാരിസ് ജയരാജിന്റെ സംഗീതത്തില്‍ ഒരുക്കുന്ന ചിത്രം ജനുവരി 26ന് തിയേറ്ററുകളിലെത്തും.

സോപാനം എന്റര്‍ടെയ്ന്‍മെന്റും ആദിത്യ ഫിലിംസും ചേര്‍ന്നാണ് കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 75 ലക്ഷം രൂപയ്ക്കാണ് ഇവര്‍ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഒരു സൂര്യ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News