സൗദിയിൽ ഷവർമ കഴിച്ച 150 പേർക്ക് ഭക്ഷ്യവിഷബാധ; റസ്‌റ്റോറന്റ് അടച്ചുപൂട്ടിച്ചു

റിയാദ്: സൗദിയിൽ ഷവർമ റസ്‌റ്റോന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. തായിഫിനു സമീപം തുറാബയിലെ ഷവർമ റസ്റ്റോറന്റിൽ നിന്നു ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതേതുടർന്ന് 150 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ 45 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ സൗദി രാജാവിന്റെ ഉപദേശകനും മെക്ക ഗവർണറുമായ പ്രിൻസ് ഖാലിദ് അൽ-ഫൈസൽ അടിയന്തര അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. റസ്റ്റോറന്റ് അടച്ചുപൂട്ടാനും ആരോഗ്യവകുപ്പ് നിർദേശം നൽകി.

പ്രിൻസ് ഖാലിദ് അൽ ഫൈസൽ അന്വേഷണ കമ്മിഷൻ രൂപീകരിച്ച് സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും റിപ്പോർട്ട് സമർപിക്കുകയും ചെയ്തു. ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. റസ്റ്റോറന്റ് ഉടമകൾക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. റസ്റ്റോറന്റിലെ മുഴുവൻ ജീവനക്കാരെയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.

ഷവർമ കഴിച്ചതിനെ തുടർന്ന് 141 പേരാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. ബാക്കിയുള്ളവർ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സതേടി. 77 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്നു ആരോഗ്യവകുപ്പ് അധികൃതർ അറിയച്ചു. മറ്റുള്ളവർ സുഖം പ്രാപിച്ചുവരുന്നതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here