ഉമ്മൻചാണ്ടിക്കെതിരെ ചെന്നിത്തല ഹൈക്കമാൻഡിനെ സമീപിച്ചു; ആരെയും തോൽപിക്കാൻ ശ്രമിച്ചിട്ടില്ലെന്നു ചെന്നിത്തല; തോറ്റത് അഴിമതിക്കാരും ജനപിന്തുണ ഇല്ലാത്തവരും

ദില്ലി: ഉമ്മൻചാണ്ടിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനെ സമീപിച്ചു. ആരെയും തോൽപിക്കാൻ ശ്രമിച്ചിട്ടില്ലെന്നു ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റത് മുഴുവൻ ജനപിന്തുണ ഇല്ലാത്തവരും അഴിമതിക്കാരുമാണ് തോറ്റതെന്നും ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചു. ഇന്നലെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ഉമ്മൻചാണ്ടി ഐ ഗ്രൂപ്പിനെതിരെ പരാതിക്കെട്ട് അഴിച്ചിരുന്നു. എല്ലാ കാര്യത്തിലും ഇനി ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നാണ് ഉമ്മൻചാണ്ടി പ്രതികരിച്ചത്.

ഡിസിസി പുനഃസംഘടനയിൽ എ ഗ്രൂപ്പിനെ അവഗണിച്ചെന്നാണ് ഉമ്മൻചാണ്ടിയുടെ പരാതി. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന പതിവ് ആവശ്യവും ഇന്നലെ ഉമ്മൻചാണ്ടി ഹൈക്കമാൻഡിനു മുന്നിൽ വച്ചിരുന്നു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി പ്രതികരണം ഒന്നും നടത്തിയിട്ടില്ല. എന്നാൽ, തനിക്കു പറയാനുള്ളതെല്ലാം ചർച്ചയിൽ പറഞ്ഞിട്ടുണ്ടെന്നും ഇനി തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നും ഉമ്മൻചാണ്ടി ഇന്നലെ അറിയിച്ചിരുന്നു.

ഡിസിസി പുനഃസംഘടനയ്ക്കു ശേഷം കേരളത്തിലെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു ഉമ്മൻചാണ്ടി. പാർട്ടി യോഗങ്ങളുമായും മറ്റും സഹകരിച്ചിരുന്നില്ല. ഇക്കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയിലും ഉമ്മൻചാണ്ടി പങ്കെടുത്തിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here