വീഡിയോകോൺ ടെലികോം സേവനം അവസാനിപ്പിക്കുന്നു; ഫെബ്രുവരി 15 മുതൽ സേവനം ലഭിക്കില്ല; ഉപയോക്താക്കളോടു പോർട്ട് ചെയ്യാൻ നിർദേശം

ദില്ലി: ഇന്ത്യൻ ടെലികോം സേവനദാതാക്കളായ വീഡിയോകോൺ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അടുത്തമാസം 15 മുതൽ പ്രവർത്തനം അവസാനിപ്പിക്കാനാണ് വീഡിയോകോൺ തീരുമാനിച്ചിരിക്കുന്നത്. പഞ്ചാബ് സർക്കിൾ ആണ് ഫെബ്രുവരി 15 മുതൽ സേവനം അവസാനിപ്പിക്കുന്നത്. 30 ലക്ഷത്തോളം വരുന്ന തങ്ങളുടെ ഉപയോക്താക്കളോട് മറ്റു സേവനദാതാക്കളിലേക്കു മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു വേണ്ടിയാണ് അടുത്തമാസം 15 വരെ സമയം അനുവദിച്ചിരിക്കുന്നത്.

വീഡിയോകോൺ പ്രീപെയ്ഡ് സേവനം ഉപയോഗിക്കുന്നവർ തങ്ങളുടെ ഫോണിലുള്ള ബാലൻസ് അതിനു മുമ്പായി ഉപയോഗിച്ചു തീർക്കാൻ നിദേശമുണ്ട്. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾ ബിൽ ഡ്യൂ തീർക്കണമെന്നും നിർദേശം നൽകി. ഇതിനുശേഷം മാത്രമേ മറ്റു സേവനങ്ങളിലേക്കു മാറാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടീസിലാണ് വീഡിയോകോൺ ഇക്കാര്യം അറിയിച്ചത്. ക്വാഡ്രന്റ് ടെലിവെഞ്ച്വേഴ്‌സ് എന്ന പേരിലാണ് വീഡിയോകോൺ ഇപ്പോൾ പ്രവർത്തിക്കുന്നത്.

തീരുമാനം പഞ്ചാബ് സർക്കിളിലെ നൂറു കണക്കിനു തൊഴിലാളികളെ ബാധിക്കും. ഇവരെ വീഡിയോകോണിന്റെ മറ്റു സെക്ഷനുകളിലേക്കു മാറ്റാനാണ് ആലോചിക്കുന്നത്. പഞ്ചാബിൽ മാത്രം വീഡിയോകോണിനു 4000 ജീവനക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. 1997-ലാണ് വീഡിയോകോണിനു ടെലികോം ലൈസൻസ് ലഭിച്ചത്. 20 വർഷത്തേക്കായിരുന്നു അത്. തുടർന്ന് 2007-ൽ 20 കൊല്ലത്തേക്കുള്ള സ്‌പെക്ട്രം ലൈസൻസും അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News