ആകാശത്ത് ദുബായ് രാജകുമാരിയുടെ സാഹസിക പ്രകടനം; വൈറലായി ഷെയ്ഖ ലത്തീഫയുടെ വീഡിയോയും ചിത്രങ്ങളും

ദുബായ്: ആകാശത്ത് സാഹസികപ്രകടനം നടത്തുന്ന ദുബായ് രാകുമാരിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്‌കൈ ഡൈവ് നടത്തുന്ന ഷെയ്ഖ ലത്തീഫ അൽ മക്തൂമിന്റെ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ തരംഗമാകുന്നത്. ദുബായ് രാജകുടുംബത്തിലെ ഏറ്റവും ആക്ടീവ് ആയ സ്‌കൈ ഡൈവറും ഷെയ്ഖ ലത്തീഫയാണ്. ഹംദാൻ രാജകുമാരനെ പോലെ തന്നെ സാഹസികപ്രകടനങ്ങളിൽ അതീവ തൽപരയാണ് ലത്തീഫ. യുവാൻ മേയർ എന്ന സ്‌കൈഡൈവിംഗ് ഫോട്ടോഗ്രാഫർ ആണ് രാജകുമാരിയുടെ ചിത്രങ്ങൾ പകർത്തി പോസ്റ്റ് ചെയ്തത്.

ദുബായ് രാജകുടുംബത്തിന്റെ സാഹസിക വിനോദങ്ങൾ എങ്ങും പ്രശസ്തമാണ്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്. സ്‌കൈ ഡൈവ് തന്നെയാണ് ഹംദാൻ രാജകുമാരന്റെയും ഇഷ്ടവിനോദം. അതിനെ പ്രോത്സാഹിപ്പിക്കുന്നതാകട്ടെ ഷെയ്ഖ ലത്തീഫയും. സൈക്ലിംഗും ഹംദാൻ രാജകുമാരന്റെ ഇഷ്ടവിനോദമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News