അകക്കണ്ണിന്റെ വെളിച്ചത്തിൽ ഷിഫ്‌നയുടെ മിമിക്രി പ്രകടനം; കണ്ടുകൊണ്ടല്ല കേട്ടാണ് ഷിഫ്‌ന അനുകരിക്കുന്നത് | വീഡിയോ

കണ്ണൂർ: അകക്കണ്ണിന്റെ വെളിച്ചത്തിലാണ് ഷിഫ്‌ന അനുകരിക്കുന്നത്. ഒന്നും കാണുന്നില്ലെങ്കിലും കേട്ട് അനുകരിക്കുന്നു അവൾ. കേട്ടറിഞ്ഞ വാക്കുകളും അനുഭവങ്ങളുമാണ് ഷിഫ്‌നയുടെ മിമിക്രിക്കു വിഷയമാകുന്നത്. അകക്കണ്ണിന്റെ ശക്തിയിൽ ആസ്വാദകരെ ചിരിപ്പിച്ച് മൂന്നാംവർഷവും രണ്ടാംസ്ഥാനം നേടിയാണ് ഷിഫ്‌ന മടങ്ങിയത്. ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മിമിക്രിയിലാണ് ഷിഫ്‌ന മത്സരിച്ചത്.

ഗുരുതരമായ പല രോഗങ്ങളും ബാധിച്ചു ക്ഷീണിതമാണ് ഷിഫ്‌നയുടെ ശരീരം. ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് അവൾ കഴിക്കുന്നത്. പക്ഷേ മിമിക്രി വേദിയിലെത്തിയാൽ ഷിഫ്‌ന എല്ലാ അവശതകളും മറക്കും. അകക്കണ്ണുകൊണ്ടവൾ എല്ലാം കാണും. ട്രെയിൻ പായുന്നതും പക്ഷികൾ ചിലയ്ക്കുന്നതും സിനിമാതാരങ്ങളുടെ ശരീരഭാഷയുമെല്ലാം കൃത്യമായി അടയാളപ്പെടുത്തും. ഷിഫ്‌നയ്ക്കു പ്രേംനസീറിനെ അനുകരിക്കാനാണ് ഏറ്റവും ഇഷ്ടം.

നസീറിന്റെ ശരീരഭാഷ പോലും അതേ പോലെ സ്റ്റേജിൽ പകർത്തും. പ്രേംനസീർ ഒരു നടൻ മാത്രമല്ല ഷിഫ്‌നയ്ക്ക്. ‘ഇവൾ പ്രേംനസീറിന്റെ കൊച്ചുമോളാണ്. എന്റെ വല്ല്യുപ്പയുടെ സഹോദരിയുടെ മകനാണ് പ്രേംനസീർ’. ഉമ്മ ഷാഹിന അഭിമാനത്തോടെ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here