ഗാന്ധിക്കും അംബേദ്കറിനും ഒപ്പം മോദിയുടെ ചിത്രവും വയ്ക്കണം; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശവുമായി മധ്യപ്രദേശ് സര്‍ക്കാര്‍; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

ഭോപ്പാല്‍ : സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നരേന്ദ്ര മോദിയുടെ ചിത്രവും സ്ഥാപിക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി, ഭരണഘടനാ ശില്‍പി ഡോ. ബിആര്‍ അംബേദ്കര്‍, സ്വാമി വിവേകാനന്ദന്‍ എന്നിവര്‍ക്കൊപ്പമാണ് ചിത്രങ്ങള്‍ സ്ഥാപിക്കേണ്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

എല്ലാ അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം ലംഘിച്ചാല്‍ അവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. ചിത്രം പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും അച്ചടക്ക നടപടിയെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഹയര്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആശിഷ് ഉപാധ്യായ പറഞ്ഞു.

സ്‌കൂളുകളില്‍ മോഡിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ആര്‍എസ്എസിന്റെ സമ്മര്‍ദ്ദമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ നിന്നും മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റി പകരം മോഡിയെ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദമാവുകയും രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News