ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രക്ഷോഭം തുടരുന്നു; മറീന ബീച്ചില്‍ സമരക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ചെന്നൈ : ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് നേരെ പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജ്. സംഘര്‍ഷത്തില്‍ പൊലീസുകാരനടക്കം ആറു പേര്‍ക്ക് പരുക്കേറ്റു. ചെന്നൈയിലെ മറീന ബീച്ചില്‍ തുടര്‍ച്ചയായ രണ്ടം ദിവസമാണ് ആയിരക്കണക്കിന് പേര്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഒത്തുകൂടിയത്.

വിദ്യാര്‍ഥികളും യുവാക്കളും അടക്കം ആയിരക്കണക്കിന് പേരാണ് പ്രക്ഷോഭത്തിന് ഇറങ്ങിയത്. തലസ്ഥാന നഗരമായ ചെന്നൈയില്‍ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യം. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ മുഴുവന്‍ കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ക്ലാസുകള്‍ ഒഴിവാക്കി വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിന് എത്തുന്ന സാഹചര്യത്തിലാണ് അവധി തീരുമാനം.

ജെല്ലിക്കെട്ട് വിഷയത്തില്‍ വിവിധ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രക്ഷോഭം ശക്തിപ്പെടുന്നത്. പ്രതിഷേധത്തിനായി യുവാക്കള്‍ കൂട്ടത്തോടെ മറീന ബീച്ചിലേക്ക് എത്തുകയാണ്. എന്നാല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം നേരിട്ട് ഇടപെടാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് സമരക്കാരുടെ നിലപാട്.

ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കണമെന്നാണ് പ്രധാന ആവശ്യം. നിരോധനത്തിന് കാരണക്കാരായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് എന്ന സംഘടനയെ നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ജെല്ലിക്കെട്ടിന് സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍ ഇത്രയും സംഘടിതമായ പ്രക്ഷോഭം തുടങ്ങിയത് ഇതാദ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News